മരിയൻ സംഗമം വി. കുരിശുമുത്തപ്പന്റെ താഴെക്കാട് തീർത്ഥ കേന്ദ്രത്തിൽ

 
താഴെക്കാട് പള്ളിയിൽ മേരി നാമധാരികളുടെ സംഗമം ഹോളി ഫാമിലി സന്യാസ സഭയുടെ സെക്രട്ടറി സി. മരിയ ആന്റണി ഉൽഘാടനം ചെയ്തു. വികാരി ഫാ. ജോൺ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ലീജിയൻ ഓഫ് മേരി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന മരിയൻ സംഗമത്തിൽ 250 മേരി നാമധാരികൾ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും സെമിനാറും സംഘടിപ്പിച്ചു. ലീജിയൻ ഓഫ് മേരി പ്രസിഡന്റ് എലിസബത്ത് ജോയ്, സെക്രട്ടറി ജെസ്സി ജോൺസൻ എന്നിവർ സാഗതവും നന്ദിയും അർപ്പിച്ചു. അസി. വികാരി ഫാ. ഡിൻറ്റൊ   തെക്കിനിയേത് കൈക്കാരൻ ജെരാർത്ത്‌ ചാതേലി, ജോസഫ് കണ്ണമ്പുള്ളി, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംകുന്നപുഴ എന്നിവർ ആശംസകൾ അർപ്പിച്ചു.