സപ്തതി ബക്കരി യോജന് ആഘോഷപൂർവ്വമായ സമാപ്തി

 താഴേക്കാട് : വിൻസെന്റി പോൾ സംഘടനയുടെ 70ആമത്തെ വാർഷികം പ്രമാണിച്ചു നടത്തി വന്നിരുന്ന സപ്തതി ബക്കരി യോജൻ സമാപിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ ഉത്ഘാടനം നിർവഹിച്ചു. വികാരി റവ. ഫാ. ജോൺ കവലക്കാട്ട്, അസി. വികാരി റവ. ഫാ. ഡിന്റോ തെക്കിനിയേത്, വിൻസെന്റി പോൾ സംഘടനയുടെ രൂപത ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. 70ആമത്തെ ആടിനെ മാർ. പോളി കണ്ണൂക്കാടൻ പിതാവ് കൈമാറി. പ്രസ്തുത യോഗത്തിൽ ജൂബിലി നിറവിൽ നിൽക്കുന്ന വികാരി അച്ചനെയും നേത്ര ദാനത്തിന് നേതൃത്വം നല്കുന്ന പൗലോസ് ചിരിയൻ, സ്തുത്യർഹ സേവനങ്ങൾക് മേഴ്‌സി പറപ്പുള്ളി  എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.