ജൂബിലി ആഘോഷങ്ങൾക്കു സമാപനം കുറിച്ചു

 താഴേക്കാട് : വികാരി റവ. ഫാ. ജോൺ കവലക്കാട്ടിന്റെ ജൂബിലി ആഘോഷപൂർവം സമാപനം കുറിച്ചു. കൈക്കാരൻ ശ്രീ. സെബാസ്റ്റ്യൻ പ്ലാശ്ശേരി, സി. മരിയ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസി. വികാരി റവ. ഫാ. ഡിന്റോ തെക്കിനിയേത് വികാരി അച്ചന് മധുരം പകർന്നു നൽകി. മറുപടി പ്രസംഗത്തിൽ ജോൺ അച്ചൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.